കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ രാജി വെച്ചു
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബ്രിജേഷ് ഉടന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ബ്രിജേഷ് കലപ്പയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് വിടുന്നതായി കലപ്പ അറിയിച്ചത്. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായെന്നും 1997 മുതലുള്ള ബന്ധം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. ‘2013-ലെ യുപിഎ കാലം മുതല്‍ ഹിന്ദി, ഇംഗ്ലീഷ്, […]
