National News

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം; സംശയമുന്നയിച്ച് സാക്ഷി മാലിക്

  • 16th June 2023
  • 0 Comments

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ടു ക്കൊണ്ട് ഡല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത് ഭീഷണിയും സമ്മർദ്ദവും മൂലമാണെന്ന് സംശയിക്കുന്നതായി സാക്ഷി മാലിക്. പോക്സോ കേസിൽ വാദിയായ പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അത് പിന്‍വലിക്കുന്ന സാഹചര്യമുണ്ടാവില്ലായിരുന്നുവെന്ന് സാക്ഷി മാലിക് പറഞ്ഞു. ‘പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ ബ്രിജ് ഭൂഷൺ അറസ്റ്റിലാകുമായിരുന്നു. പരാതി പിൻവലിക്കാൻ […]

National News

ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതി; വെളിപ്പെടുത്തലുമായി രാജ്യാന്തര റഫറി ജഗ്ബീർ സിങ്

ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി രാജ്യാന്തര റഫറി ജഗ്ബീർ സിങ്.വനിതാ ഗുസ്തി താരത്തിനെതിരെ ലൈംഗിക അതിക്രമം നടത്തുന്നതിന് ഏതാനും അടി അകലെ താൻ നിൽപ്പുണ്ടായിരുന്നുവെന്നും ഫോട്ടോ എടുക്കുന്നതിനിടെ ബ്രിജ് ഭൂഷൺ സിംഗിന്ററെ അരികെ നിന്ന താരം അസ്വസ്ഥയായിരുന്നുവെന്നുമാണ് ജഗ്ബീർ സിങ് വെളിപ്പെടുത്തിയത്. പോലീസ് ചോദിച്ചപ്പോൾ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ് ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനോടു പ്രതികരിച്ചു. മുതിർന്ന ആറു വനിതാ താരങ്ങളാണ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ പരാതി നൽകിയിരിക്കുന്നതെന്ന് പോലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. […]

National News

പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി വകുപ്പുകൾ; ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ് ഐ ആർ

വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ പോലീസിന് ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി വകുപ്പുകൾ ബ്രിജ് ഭൂഷണെതിരെ ഡൽഹി കൊണാട്ട് പ്ലേസ് പോലീസ് ചുമത്തിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഏപ്രിൽ 28ന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത എഫ്ഐആറുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന […]

error: Protected Content !!