Local News

തൊണ്ടിലക്കടവ് പാലം ; 20.4 കോടി രൂപയുടെ ഭരണാനുമതി

  • 8th March 2023
  • 0 Comments

കുന്ദമംഗലം , ബേപ്പൂർ നിയോജകമണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കാൻ 20.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ബി.കെ കനാലിന് കുറുകെ നിർമ്മിക്കുന്ന ഈ പാലത്തിന്റെ മറുകര കോഴിക്കോട് കോർപ്പറേഷനിലാണ് സ്ഥിതിചെയ്യുന്നത്. 1977 ൽ നിർമ്മിച്ച വീതി കുറഞ്ഞ ഒരു പാലമാണ് തൊണ്ടിലക്കടവിൽ നിലവിലുള്ളത്. ആയത് പുതുക്കിപ്പണിയുന്നതിന് 2011 ൽ 2 കോടി രൂപ അനുവദിച്ചെങ്കിലും വീതികൂടിയ സൗകര്യപ്രദമായ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് വലിയ […]

Local News

നിര്‍മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്നു

നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് അടുത്ത കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു. മൂന്ന് ബീമുകളാണ് തകര്‍ന്നത്. ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്ന് ചാലിയാറിലേക്ക് വീണത്. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ജാക്കി ഇളകിയതാണ് കാരണമെന്നാണ് പ്രഥമിക നിഗമനം. തകര്‍ന്നുപോയ മൂന്ന് ബീമുകളും നീക്കം ചെയ്യുകയും പകരം മൂന്ന് പുതിയ ബീമുകള്‍ ഒരു മാസത്തിനകം തന്നെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച പി.ഡബ്‌ളിയുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതോടൊപ്പം തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ലാബ് കോണ്‍ക്രീറ്റിംഗ് തടസ്സമില്ലാതെ മുന്നോട്ട് പോവുകയും […]

Kerala

പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും

  • 7th March 2021
  • 0 Comments

പുതുക്കിപ്പണിത പാലാരിവട്ടം മേൽപാലം ഇന്ന് തുറക്കും. വൈകിട്ട് നാല് മണിക്കാണ് പാലം തുറന്നു നൽകുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല. പാലത്തിന്‍റെ അവാസന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂ‍ർത്തിയായി. അഞ്ച് മാസം കൊണ്ട് നിർമിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും..പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർനിർമിച്ചത്. […]

കാക്കേരി പാലം നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി നിര്‍വ്വഹിച്ചു

  • 6th February 2021
  • 0 Comments

കാക്കേരി പാലം നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍റഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എംഎല്‍.എ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കാക്കേരിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പറ്റാത്ത ഒരു നടപ്പാലമായിരുന്നു ഉണ്ടായിരുന്നത്. ബി.വി അബ്ദുള്ളകോയയുടെ എം.പി ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് നിര്‍മ്മിച്ച നടപ്പാലം 2018 ലെ പ്രളയത്തില്‍ ഒലിച്ചുപോയതോടെ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരുന്നു. ഒലിച്ചു പോയ […]

Kerala News

പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി

  • 28th September 2020
  • 0 Comments

എറണാകുളം : പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചു. രാവിലെ 9 മണിയോടെ തന്നെ പാലം പൊളിക്കലിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു.ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് പ്രവർത്തികൾക്ക് തുടക്കമായത്.നിർമ്മാണത്തിലുണ്ടായ പാക പിഴകളാണ് പാലം പൊളിച്ചു പണിയാനുള്ള സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്. നവീകരണ ജോലികൾക്കിടെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. […]

Kerala

പാലാരിവട്ടം പാലം ഡിഎംആർസി നിർമിക്കുന്നത് സർക്കാർ നൽകിയ കരാറുകളിലെ മിച്ച തുക കൂടി ഉപയോഗിച്ച്

  • 24th September 2020
  • 0 Comments

കൊച്ചി : പാലാരിവട്ടം പാലം ഡിഎംആർസി നിർമിക്കുന്നത് സർക്കാർ മുമ്പ് നൽകിയ കരാറുകളിലെ മിച്ച തുക കൂടി ഉപയോഗിച്ച്. ഇക്കാര്യം ഇ.ശ്രീധരൻ സർക്കാരിനെ അറിയിച്ചു.17.4 കോടി രൂപയാണ് മിച്ചമുള്ളത്. 40 കോടി രൂപ ചെലവഴിച്ച് പണിത പാലം മാസങ്ങൾക്കകം തന്നെ പൊളിച്ച് പുതിയ പാലം പണിയേണ്ട സ്ഥിതിയാണ് പാലാരിവട്ടത്ത്. ഈ പശ്ചാത്തലത്തിൽ ഡിഎംആർസിയുടെ പുതിയ നീക്കം സർക്കാരിന് ആശ്വാസമാവുകയാണ്. നിർമാണത്തിന്റെ പ്രവർത്തനം ഇ.ശ്രീധരൻ ഏറ്റെടുക്കണമെന്ന് പറഞ്ഞ് സർക്കാർ അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം […]

Kerala

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രിംകോടതി ഉത്തരവ്

  • 22nd September 2020
  • 0 Comments

കൊച്ചി ; പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ഇക്കാര്യത്തിൽ സുപ്രിംകോടതി ഉത്തരവിറക്കി. സംസ്ഥാന . ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. വൈറ്റില-കുണ്ടന്നൂർ പാലം ഉടൻ തന്നെ കമ്മീഷൻ ചെയ്യും. ഈ പശ്ചാത്തലത്തിൽ ഗതാഗത കുരുക്കുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വേഗത്തിൽ പണി പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം […]

Local

പടനിലം പാലം നിര്‍മ്മാണം; സര്‍വകക്ഷി യോഗം ചേര്‍ന്നു

  • 26th September 2019
  • 0 Comments

പടനിലം; പടനിലം -നരിക്കുനി റോഡിലെ പടനിലം കടവില്‍ നിലവിലുള്ളതും അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ളതുമായ പാലത്തിന് സമാനമായി പുതിയ പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കാരാട്ട് റസാക്ക് എംഎല്‍എ മടവൂര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ഭൂമി വിട്ടു നല്‍കേണ്ട പത്തോളം വ്യക്തികളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഉചിതമായ തീരുമാനമെടുക്കുന്നതിനും മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്ക ജാക്ഷന്‍ ചെയര്‍മാനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കോരപ്പന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായി […]

Local

മൂഴാപ്പാലം പുതുക്കിപ്പണിയല്‍ 1.4 കോടിയുടെ ഭരണാനുമതി

  • 26th September 2019
  • 0 Comments

ചാത്തമംഗലം; മാവൂര്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂഴാപ്പാലം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അടിഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലായിരുന്നു. ബസ് റൂട്ടുള്ള ഈ പാലം പി.സി ദാമോദരന്‍ നമ്പൂതിരി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുകയും പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ചെയ്തതാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നമുറക്ക് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും എം.എല്‍.എ അറിയിച്ചു.

Kerala News

പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം, ഈ ശ്രീധരന് മേല്‍നോട്ട ചുമതല

  • 16th September 2019
  • 0 Comments

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിലെ പാലം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയത്നിര്‍മിക്കാനാണ് തീരുമാനം. നിര്‍മാണത്തിന്റെമേല്‍നോട്ട ചുമതല ഇ ശ്രീധരാനിയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍ മാസത്തില്‍തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസൈനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പാലത്തിന്റെ നിര്‍മാണത്തിലെ പൊതുമേല്‍നോട്ടം വഹിക്കണമെന്ന് ഇ ശ്രീധരനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം ഈ ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ടോ മറ്റേതെങ്കിലും […]

error: Protected Content !!