National News

മരണ സര്‍ട്ടിഫിക്കറ്റിന് 13000 രൂപ കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസര്‍ പിടിയില്‍

  • 25th November 2023
  • 0 Comments

മംഗളൂരു: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ചെല്യാരു വില്ലേജ് ഓഫിസര്‍ കെ. വിജിത്താണ് അറസ്റ്റിലായത്. മുത്തച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ അപേക്ഷകനില്‍നിന്ന് 13000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവിന് അവകാശപ്പെട്ട 42 സെന്റ് സ്ഥലം വില്‍പന നടത്താന്‍ മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഓഫിസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട രേഖകളില്‍ മരണസര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ സെപ്റ്റംബറില്‍ അപേക്ഷ നല്‍കി. പലതവണ വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും […]

National News

സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനു കൈക്കൂലി വാങ്ങുന്നു; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി

  • 16th October 2023
  • 0 Comments

പാർലമെന്റിൽ സജീവമായി ഇടപെടുന്ന തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി.മഹുവ സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മഹുവ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്ത് നൽകി. മഹുവയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും ഉടനെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ദുബെയുടെ ആവശ്യം. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ‘‘അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്രെ എനിക്കൊരു കത്തയച്ചു. പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ മഹുവയും വ്യവസായി ദർശൻ ഹിരാനന്ദാനിയും […]

Kerala News

മാസങ്ങള്‍ക്ക് മുൻപ് സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ;കൈക്കൂലിക്കേസിൽ പിടിയിൽ

  • 25th August 2023
  • 0 Comments

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലൻസ് അറസ്റ്റു ചെയ്തു. ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് വെള്ളച്ചാലിലെ സി.അരുൺ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി.സുധാകരൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.മൊത്തം മൂവായിരം രൂപയാണ് ഇരുവരും ചേര്‍ന്ന് വാങ്ങിയത്.പ്രവാസിയും ചാമുണ്ഡിക്കുന്ന് സ്വദേശിയുമായ എം.അബ്ദുൾബഷീർ നൽകിയ പരാതിയിലാണ് നടപടി. ചിത്താരി-ചാമുണ്ഡിക്കുന്ന് റോഡിൽ കൊട്ടിലങ്ങാട്ട് 17.5 സെന്റുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പരിഗണിക്കാൻ വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. അബ്ദുൾബഷീർ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസ് […]

Local

അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റര്‍ക്കും എഇഒയ്ക്കും സസ്‌പെന്‍ഷന്‍

  • 19th August 2023
  • 0 Comments

കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹെഡ് മാസ്റ്ററേയും എഇഒയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎന്‍ഐ എല്‍ പി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ സാം ടി ജോണ്‍, കോട്ടയം വെസ്റ്റ് എഇഒ മോഹന്‍ദാസ് എംകെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ് മാസ്റ്റർവിജിലന്‍സിന്റെ പിടിയിലായത്. എഇഒയ്ക്ക് നല്‍കാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും […]

error: Protected Content !!