ലോക മുലയൂട്ടല്‍ വാര സമാപനം: ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു
കുന്ദമംഗലം: ലോക മുലയൂട്ടല്‍ വാര സമാപനത്തോടനുബന്ധിച്ചു കുന്നമംഗലം പി. എസ്. എന്‍ കമ്മ്യൂണിറ്റി കോളേജിലെ നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് വളണ്ടിയര്‍മാര്‍ കുന്നമംഗലം ബസ് സ്റ്റാന്‍ഡില്‍ ‘ഫ്‌ലാഷ് മോബ്’ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്, ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.