6,326 അടി ഉയരത്തില്‍ രണ്ട് ഹോട്ട് എയർ ബലൂണുകളിൽ കെട്ടിയ കയറിലൂടെ ലോക റെക്കോർഡിലേക്ക് നടന്ന് കയറി റാഫേല്‍ സുഗ്നോ ബ്രിഡി
സാഹസികത നിറഞ്ഞ ഒരു ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീലുകാരനായ റാഫേല്‍ സുഗ്നോ ബ്രിഡി. 6,326 അടി(1901 മീറ്റര്‍) ഉയരത്തില്‍ രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ കെട്ടിയ കയറിലൂടെ റാഫേല്‍ നടന്ന് കയറിയത് ലോകറെക്കോര്‍ഡിലേക്കാണ്. ബ്രസീല്‍ സാന്താ കാതറീനയില്‍ പ്രയ ഗ്രാന്‍ഡെയ്ക്ക് മുകളിലൂടെ ബലൂണുകള്‍ക്കിടയിലൂടെ ബന്ധിപ്പിച്ച സ്ലാക്ക്‌ലൈനിലൂടെ 18 മീറ്ററാണ് (59 അടി) റാഫേൽ നടന്നത്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ ഇരട്ടി ഉയരത്തിലാണ് റാഫേലിന്റെ ആകാശ നടത്തമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അറിയിച്ചു. പ്രകടനത്തിന് മുമ്പ് റാഫേല്‍ […]