ചാർജറില്ലാത്ത ഐഫോണുകൾ വിൽക്കുന്നതിന് വിലക്ക്;ആപ്പിളിന് പിഴയിട്ട് ബ്രസീല്‍
ചാർജറില്ലാത്ത ഐഫോണുകൾ വിൽക്കുന്നതിന് ബ്രസീലിൽ വിലക്ക്.ചാർജറില്ലാത്തതിനാൽ അപൂർണമായ ഉൽപ്പന്നമാണ് ഉപഭോക്താക്കൾക്ക് ആപ്പിൾ നൽകുന്നതെന്നാണ് ബ്രസീൽ നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്. പിന്നാലെ 12.75 മില്യൺ യുഎസ് ഡോളർ പിഴ ബ്രസീൽ ഭരണകൂടം ചുമത്തുകയും ചെയ്തു.ഐഫോണ്‍ 12, ഐഫോണ്‍ 13 ഫോണുകള്‍ക്കൊപ്പം ആപ്പിള്‍ ചാര്‍ജറുകള്‍ നല്‍കുന്നില്ല. ഇതിനെതിരെയാണ് ബ്രസീലിയന്‍ സര്‍ക്കാരിന്റെ നടപടി.ഉപഭോക്താക്കൾക്കെതിരായ ബോധപൂർവമായ വിവേചനം എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിൽ ഐഫോണിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് ബ്രസീല്‍ വ്യക്തമാക്കുന്നത്.ഡിസംബര്‍ മുതല്‍ ബ്രസീല്‍ ഭരണകൂടം ആപ്പിളിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. മുമ്പും അതിന്റെ […]