ഉറുഗ്വെയുടെ അടിയിൽ വീണു; ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്‍
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബ്രസീലിനെ തകര്‍ത്ത് യുറഗ്വായ്. നെയ്മറും വിനാഷ്യസും ജീസസും റോഡ്രിഗോയും കസെമിറോയുമെല്ലാം അണിനിരന്ന ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുറഗ്വായ് തകര്‍ത്തുവിട്ടത്.22 വര്‍ഷങ്ങള്‍ക്കിടെ ബ്രസീലിനെതിരെ ഉറുഗ്വെയുടെ ആദ്യ വിജയമാണിത്.ഡാര്‍വിന്‍ ന്യൂനെസും നിക്കോളാസ് ഡെലാക്രൂസുമാണ് യുറഗ്വായുടെ ഗോളുകള്‍ നേടിയത്. ഗോളിനൊപ്പം ഒരു അസിസ്റ്റുമായി ന്യൂനെസ് തിളങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരമാണ് ബ്രസീല്‍ ജയമില്ലാതെ അവസാനിപ്പിച്ചത്. നെയ്മര്‍ക്ക് പരിക്ക് കാരണം കളംവിടേണ്ടിവന്നതും ടീമിന് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേല ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. ദക്ഷിണ അമേരിക്ക […]