ബ്രഹ്മപുരം തീപിടിത്തം: അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കണം
എറണാകുളം: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ കെ.സേതുരാമൻ. സംഭവ ദിവസം പ്ലാന്റിൽ ഉണ്ടായിരുന്നത് 48 പേർ ആണ്. ഇവരിൽ നിന്ന് വിവരങ്ങൾ തേടി. ഫോൺ രേഖകൾ പരിശോധിച്ചു. ആറ് ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സാറ്റ്ലൈറ്റ് ഇമേജുകൾക്കായി ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ നൽകിയെന്നും കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം […]