അഹാനയെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമില്ല;വ്യക്തമാക്കി നിർമാതാക്കൾ
പൃഥ്വിരാജ് ചിത്രമായ ‘ഭ്രമ’ത്തിൽ നിന്ന് നടി അഹാന കൃഷ്ണയെ യെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് നിർമാതാക്കൾ. അഭിനേതാക്കളെയോ ടെക്‌നീഷ്യന്മാരെയോ തെരഞ്ഞെടുക്കുന്നതിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്നും നിർമാതാക്കളായ ഓപൺ ബുക്ക് പ്രൊഡക്ഷൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. രവി കെ ചന്ദൻ ആണ് ഭ്രമത്തിന്റെ സംവിധായകൻ. നേരത്തെ, മകൾ അഹാനയെ സിനിമയിൽ നിന്നും നീക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന് അച്ഛൻ കൃഷ്ണകുമാർ ആരോപിച്ചിരുന്നു. നിർമാതാക്കളുടെ പ്രസ്താവന ബഹുമാന്യരെ, ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ […]