Kerala News

പ്രതിസന്ധി തീരുന്നില്ല; ഇന്നും പ്ലസ് ടു മൂല്യ നിർണ്ണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ

  • 30th April 2022
  • 0 Comments

പ്ലസ് ടു മൂല്യനിര്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പുകൾ ബഹിഷ്കരിച്ച് അധ്യാപകർ. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്കരിച്ചിരുന്നു . ഇതിനിടെ, അധ്യാപകർ ക്യാമ്പിൽ എത്തിയിട്ടില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്. അധ്യാപകരും വിദഗ്ധരും ചേർന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷൻ സ്കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയർ സെക്കണ്ടറി മൂല്യനിർണയം നടത്താറുള്ളത്. […]

നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ അമ്പലത്തിനുള്ളിലെ ചുംബനരംഗം; ബഹിഷ്‌കരണ ആഹ്വാനവുമായി ട്വിറ്ററില്‍ ക്യാംപെയ്ന്‍

  • 22nd November 2020
  • 0 Comments

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ പ്രധാനിയായ നെറ്റ്ഫ്ളിക്സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ട്വിറ്ററില്‍ പ്രചരണം. നെറ്റ്ഫ്‌ളിക്‌സിന്റേതായി പുറത്തിറങ്ങിയ ഒരു സീരിസില്‍ ക്ഷേത്രപരിസരത്ത് ചുംബന രംഗം ഉള്‍പ്പെടുത്തിയെന്ന പേരിലാണ് കാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്. ബോയ്ക്കോട്ട് നെറ്റ്ഫ്ളിക്സ് എന്ന ഹാഷ്ടാഗിലാണ് പ്രചരണം. പ്രശസ്ത ഇന്‍ഡോ-അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസ് ആയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മീനി സീരീസിലാണ് ചുംബന രംഗമുള്ളത്. സീരീസ് ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. നെറ്റ്ഫ്ളിക്സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാക്കളുള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ […]

error: Protected Content !!