Kerala News

തിരുവമ്പാടി എസ്റ്റേറ്റില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടം കണ്ടെത്തി

തിരുവമ്പാടി റബര്‍ എസ്റ്റേറ്റിനോടു ചേര്‍ന്ന വാപ്പാട്ട് പേനക്കാവിന് സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാടുമൂടിയ സ്ഥലത്താണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. മനുഷ്യാസ്ഥികള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. സമീപം തലയോട്ടിയുമുണ്ട്. അവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടന്നാണ് സൂചന. സമീപത്തെ മരത്തില്‍ തുണി തൂങ്ങിക്കിടക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് ആറുമണിയോടെ റബര്‍ എസ്റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയാളാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

error: Protected Content !!