ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിയിലേക്ക്; ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയുമെന്ന് അറിയിച്ച ബോറിസ് ഒക്ടോബര്‍ വരെ തല്‍കാലം പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് വിവരം. മന്ത്രിമാരുടെ കൂട്ടരാജിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നാണ് യുകെ പ്രധാനമന്ത്രിയും ചുമതല ഒഴിയുന്നത്. ഒക്ടോബറില്‍ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹം ഇന്ന് തന്നെ പ്രധാനമന്ത്രി പദം ഒഴിയുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ 50ഓളം മന്ത്രിമാര്‍ രാജിവെച്ചതിന് പുറമേ ബോറിസിനെതിരായി […]