സില്‍വര്‍ ലൈന്‍; വീണ്ടും കൈ പുസ്തകമിറക്കാന്‍ സര്‍ക്കാര്‍, അഞ്ച് ലക്ഷം കോപ്പികള്‍ കൂടി പുറത്തിറക്കും
കേരള സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പ്രചരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കെതിരെ ശക്തമായ പ്രചാരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ജനങ്ങളെ ബോധവല്‍കരിക്കാന്‍ സര്‍ക്കാര്‍ കൈപ്പുസ്തകവുമായി രംഗത്തെത്തിയത്. അതിരടയാള കല്ലിടല്‍ താല്‍കാലികമായി നിര്‍ത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കലാണ് ലക്ഷ്യം. സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം എന്ന കൈ പുസ്തകത്തിന്റെ അഞ്ച് ലക്ഷം കോപ്പി കൂടി പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി 7. 5 ലക്ഷം രൂപ കൂടി അനുവദിച്ചു ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവില്‍ […]





