‘ഗാന്ധി അവസാനത്തെ പിടിവള്ളി;ലോകസ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം’, പുസ്തക പ്രകാശനം നാളെ
കുന്ദമംഗലം: ‘ഗാന്ധി അവസാനത്തെ പിടിവള്ളി;ലോകസ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം’ എന്ന വി.സുരേന്ദ്രൻ മാസ്റ്ററുടെ പുസ്തകത്തിന്റെ പ്രകാശനം നാളെ പെരിങ്ങൊളം യു.പി.സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ കെ.ടി കുഞ്ഞിക്കണ്ണൻ കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ ജെ പ്രസാദിന് പുസ്തകം നൽകിക്കൊണ്ട് നിർവഹിക്കും. ഇന്നത്തെ ലോകം നേരിടുന്ന സർവ്വവ്യാപകവും അതീവ വിനാശകരവുമായ മലിനീകരണത്തെയും അതുമൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെയും ഭൂമിക്ക് അതിജീവിക്കേണ്ടതുണ്ട്. […]
