kerala Kerala Local

കുന്ദമംഗലം വായനശാലകമ്മറ്റിയും ഇടംസാംസ്‌കാരിക വേദിയും ചേര്‍ന്ന് പുസ്തക ചര്‍ച്ച നടത്തി

കുന്ദമംഗലം:ഇടംസാംസ്‌കാരിക വേദിയുംകുന്ദമംഗലംപഞ്ചായത്ത്വായനശാലകമ്മറ്റിയുംസംയുക്തമായിപുസ്തകചര്‍ച്ചസംഘടിപ്പിച്ചു.വായനപക്ഷാചരണസമാപനത്തിന്റെഭാഗമായിനടത്തിയപരിപാടിഏഴുത്തുകാരന്‍ഡോ.എ.കെ.അബ്ദുള്‍ഹക്കീംഉദ്ഘാടനംചെയ്തു. പഞ്ചായത്ത്പ്രസിഡണ്ട്ലിജിപുല്‍ക്കുന്നുമ്മല്‍അദ്ധ്യക്ഷതവഹിച്ചു.നടന്‍വിജയന്‍ കാരന്തൂര്‍മുഖ്യാതിഥിയായി.മീഞ്ചന്തആര്‍ട്‌സ്ആന്റ്സയന്‍സ്കോളേജ്മലയാളവിഭാഗംപ്രൊഫസര്‍ഡോ.സജിതമോഡറേറ്ററായി. ഏഴുത്തുകാരായകെ.വി.ജോതിഷ്,ആര്‍.ഷിജുഎന്നിവര്‍അവതരണംനടത്തി.ബ്ലോക്ക് പഞ്ചായത്ത്ചെയര്‍മാന്‍എന്‍.ഷിയോലാല്‍, രാജുഇരഞ്ഞി, മധുസൂദനന്‍ പന്തീര്‍പാടം, പി.പി.പവിത്രന്‍, വിനോദ്, കെ.ഗണേശന്‍, കെ.കെ.സജീഷ്എന്നിവര്‍ചര്‍ച്ചയില്‍പങ്കെടുത്തു.രവീന്ദ്രന്‍ കുന്ദമംഗലംസ്വാഗതവുംമണിരാജ്പൂനൂര്‍നന്ദിയുംപറഞ്ഞു.

kerala Kerala

‘വായന മനുഷ്യനെ മാറ്റും’; റോറ്ററാക്റ്റ് ക്ലബ്ബ് പുതിയ പദ്ധതിയുമായി

കുട്ടികളില്‍ വായനശീലം കുറയുന്നതായാണ് കാണാനാകുന്നത്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ അമിത ഉപയോഗം വായനശീലം കുറയ്ക്കുന്നതിന് കാരണമാകുന്നു. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. സിറ്റി ഓഫ് ലിറ്ററേച്ചര്‍’ എന്ന പദവി ലഭിച്ച കോഴിക്കോടിനെ അതിന്റെ പൂര്‍ണത്തിയില്‍ എത്തിക്കാന്‍ വേണ്ടി റോറ്ററാക്റ്റ്ക്ലബ്ബ് കോഴിക്കോട് ‘ബുക്ക് ഫോര്‍ എ ചെയ്ഞ്ച്’ എന്ന പദ്ധതി സംഘടിപ്പിച്ചു. ഇതിന്റെ പ്രധാനം ലക്ഷ്യം വായനശീലം വര്‍ദ്ധിപ്പിക്കുക എന്നതാണ്. വായന ശീലം വളര്‍ത്താന്‍ വേണ്ടി ജനങ്ങളില്‍ നിന്നും എഴുതുകാരില്‍ നിന്നും […]

Kerala kerala

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 23 മുതല്‍; 6 ബുക്കര്‍ പ്രൈസ് ജേതാക്കള്‍, 15 രാജ്യങ്ങളില്‍നിന്നും അതിഥികള്‍

കോഴിക്കോട്:ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ഈ മാസം 23 മുതല്‍ 26വരെ കോഴിക്കോട് ബീച്ച് പരിസരത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെ.എല്‍. എഫില്‍ 15 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് പാളയം അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയരക്ടര്‍ കെ. സച്ചിദാനന്ദന്‍, സംഘടക സമിതി ചെയര്‍മാന്‍ പ്രദീപ് കുമാര്‍ , ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുള്‍ […]

Kerala kerala

അപചയങ്ങള്‍ക്കുകാരണം മതങ്ങളിലെ ആത്മീയച്യുതി; ആത്മീയ നേതാക്കള്‍

കച്ചവടവല്‍ക്കരണത്തിലേക്കും ആഗോളവല്‍ക്കരണത്തിലേക്കും അധികാരമോഹങ്ങളിലേക്കുമുള്ള ദിശാമാറ്റത്തിലുണ്ടായ അപചയമാണ് ആത്മീയ മൂല്യച്യുതിക്ക് കാരണമെന്ന് ആത്മീയ നേതാക്കള്‍. മനുഷ്യനു വേണ്ടിയുള്ള മതങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തി കാലോചിതമായി നവീകരിക്കേണ്ടതുണ്ടെന്നും നിയമസഭാ പുസ്തകോത്സവത്തിലെ മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുന്ന ആത്മീയത എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. മനുഷ്യോന്‍മുഖവും പരിസ്ഥിതി കേന്ദ്രീകൃതവുമാകണം യഥാര്‍ത്ഥ ആത്മീയതയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. മതങ്ങള്‍ക്കും സഭകള്‍ക്കുമേറ്റ അപചയത്തില്‍ നിന്നും മുക്തി നേടണമെങ്കില്‍ അധികാരങ്ങളില്‍ നിന്ന് പുറത്തു കടക്കണം. ശുശ്രൂഷിക്കുന്നതിന് അധികാരം ആവശ്യമില്ല. അത് വിശക്കുന്നവന് അപ്പം നല്‍കുന്നതും അയല്‍ക്കാരനെ […]

kerala Kerala

അടരുവാന്‍ വയ്യെന്റെ പ്രണയമേ…., പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകള്‍; പേരിന്റെ ഭംഗിയില്‍ രണ്ട് പുസ്തകങ്ങള്‍

രണ്ടു പുസ്തകങ്ങള്‍. രണ്ടും എഴുത്തുകാരികളുടേത്. പേരു കേട്ടാല്‍ ഒന്നു വായിക്കാന്‍ തോന്നും. അത്ര സുന്ദരം. അടരുവാന്‍ വയ്യെന്റെ പ്രണയമേ…., പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകള്‍. മധുരം കിനിയുന്ന, സുന്ദരമായ പേരുകള്‍. എഴുത്തിനുമുണ്ട് അതിലേറെ ചന്തം. വെളളിയാഴ്ച നിയമസഭാ പുസ്തകോത്സവത്തിലാണ് രണ്ടു പുസ്തകങ്ങളും പ്രകാശനം ചെയ്തത്. സറീന ഉമ്മു സമാന്റേതാണ് അടരുവാന്‍ വയ്യെന്റെ പ്രണയമേ. അജിത വി അമ്പലപ്പുഴയാണ് പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകള്‍ എഴുതിയത്. അടരുവാന്‍ വയ്യെന്റെ പ്രണയമേ എന്ന പുസ്തകം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ എഡിജിപി പി വിജയന് […]

Kerala kerala Trending

ഇ കെ ഇമ്പിച്ചിബാവയെ കുറിച്ചുള്ള മകന്റെ എഴുത്ത് ‘കടല്‍പോലൊരാള്‍’ പ്രകാശിപ്പിച്ചു

സ്വാതന്ത്ര്യ സമരസേനാനിയും ഇ എം എസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയും എംപിയുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് മകന്‍ മുഷ്താഖ് രചിച്ച കടല്‍പോലൊരാള്‍ എന്ന പുസ്തകം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ മുന്‍ എംപി എ വിജയരാഘവന് നല്‍കി പ്രകാശനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഇമ്പിച്ചിബാവ വരുംതലമുറയ്ക്ക് പഠിക്കുവാനും അറിയുവാനും മാതൃകയാക്കുന്നതിനും പറ്റിയ വ്യക്തിത്വമാണെന്നും അതിന് ഈ പുസ്തകം ഉപകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനായി. […]

Kerala kerala

‘മറക്കാനാവാതെ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം രചിച്ച് കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച മറക്കാനാവാതെ എന്ന പുസ്തകം നിയമസഭാ പുസ്തകോത്സവത്തില്‍ വെച്ച് സംവിധായകന്‍ നേമം പുഷ്പരാജ് പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെ.വി. മധു പുസ്തകം ഏറ്റുവാങ്ങി. കൈരളി ബുക്‌സ് എം.ഡി ഒ . അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകര്‍ത്താവ് രമേഷ് പുതിയ മഠം മറുപടി പ്രസംഗം നടത്തി. എം.ടി. വാസുദേവന്‍ നായര്‍ മുതല്‍ ഇ.കെ. ഷാഹിന വരെയുള്ള 22 എഴുത്തുകാരെ സ്വാധീനിച്ച 22 അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

kerala Kerala

പുസ്തകോത്സവ സ്റ്റാളുകള്‍ സജ്ജം; സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭാ പരിസരത്ത് സജ്ജമാക്കിയ 250-ല്‍ അധികം സ്റ്റാളുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, വി കെ പ്രശാന്ത് എംഎല്‍എ, നിയമസഭാ സെക്രട്ടറി ഡോ എന്‍ കൃഷ്ണ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റാളുകളില്‍ എല്ലാതരം സാഹിത്യ രചനകളും ഇടം പിടിച്ചിട്ടുണ്ട്. 166 ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാളുകളില്‍ നിന്ന് വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത പര്‍ച്ചേസിന് സമ്മാന […]

kerala Kerala

ഇനി ആറുനാള്‍ അനന്തപുരി പുസ്തക വസന്തത്തിന്റെ നിറവില്‍; നിയമസഭ പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന് തന്നെ അറിയപ്പെടുന്ന സാഹിത്യ ഉത്സവമായി കെഎല്‍ഐബിഎഫ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.വായന തളിര്‍ക്കുന്ന അനുഭവം നിലനില്‍ക്കുന്ന നാടാണ് കേരളമെന്നും ഇ- റീഡിംഗ് വന്നിട്ടും പുസ്തകം കൈയ്യില്‍ എടുത്ത് ഗന്ധം അറിഞ്ഞ് വായിക്കുന്നവരുടെ നാടാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കര്‍ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ […]

Kerala kerala Local

‘ദക്ഷിണാഫ്രിക്ക: കാഴ്ചപ്പുറവും കാണാപ്പുറവും’; പുസ്തകം പ്രകാശനം ചെയ്തു

  • 9th September 2024
  • 0 Comments

ചെലവൂര്‍: സി എം മുരളീധരനും എന്‍ ശാന്തകുമാരിയും രചിച്ച ‘ദക്ഷിണാഫ്രിക്ക: കാഴ്ചപ്പുറവും കാണാപ്പുറവും’ എന്ന പുസ്തകം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ ബീനാ ഫിലിപ്പ് പ്രകാശനം ചെയ്തു. ഉത്തരമേഖല പോലീസ് ഐ ജി കെ സേതുരാമന്‍ ഐ പി എസ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ സി എം ജംഷീര്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോ സുസ്മിത എസ് പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ ദിനേശന്‍, ചെലവൂര്‍ സെന്റ് തോമസ് പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍സ് […]

error: Protected Content !!