ബൊമ്മന്റെയും ബെല്ലിയുടെയും കുട്ടിക്കൊമ്പൻ ചരിഞ്ഞു; വയറിളക്കം മരണ കാരണം
ഓസ്കാർ പുരസ്കാരം നേടിയ ദി എലിഫന്റ് വിസപറേഴ്സ്’ എന്ന ഡോക്യൂമെന്ററി ചിത്രത്തിലൂടെ ശ്രദ്ധേയരായ ബൊമ്മന്റെയും ബെല്ലിയുടെയും കുട്ടിക്കൊമ്പൻ ചരിഞ്ഞു. നാല് മാസം പ്രായമുള്ള കുട്ടിയാന വയറിളക്കം മൂലമാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിക്കൊമ്പന് വയറിളക്കം ആരംഭിച്ചത്. രാത്രി ഒരുമണിയോടെ മരണം സംഭവിച്ചു. അമ്മയുടെ പാലിന് പകരം കൊടുക്കുന്ന കൃത്രിമപാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയത് മൂലം നിർജലീകരണം സംഭവിക്കുകയായിരുന്നുവെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു. മാർച്ച് 16 ന് ധർമപുരി ജില്ലയിൽ കിണറ്റിൽ വീണ […]

