വേണ്ടത് അപൂർവ രക്തഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ്; സൗദി ബാലന് കടൽ കടന്ന് പുതുജീവൻ നൽകി മലയാളികള്‍
ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്കായി അപൂർവ രക്തഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കൾ തിരിച്ചെത്തി.സൗദിയിലെ കുട്ടിക്ക് രക്തം വേണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞമാസം ബി.ഡി.കെ.യുടെ കേരള സൗദി ചാപ്റ്ററിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ബി ഡി കെയുടെ ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സലിം സി കെ വളാഞ്ചേരിയുമായി ബി ഡി കെ സൗദി ചാപ്പ്റ്റർ ബന്ധപ്പെടുകയും ബോംബെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ വിവരം അവതരിപ്പിച്ച ഉടനെ രക്തദാതാക്കളായ ജലീന […]