National News

തെളിവില്ലാതെ ഭർത്താവിനെ മദ്യപാനിയെന്നും സ്ത്രീലമ്പടൻ എന്നും അധിക്ഷേപിക്കുന്നത് ക്രൂരത

  • 26th October 2022
  • 0 Comments

തെളിവില്ലാതെ ഭർത്താവിനെ മദ്യപനെന്നും സ്ത്രീലമ്പടൻ എന്നും അധിക്ഷേപിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി.ജസ്റ്റിസുമാരായ നിതിൻ ജംധർ, ശർമിള ദേശ്മുഖ് എന്നിവരുടെ ബെഞ്ച് ഒക്ടോബർ 12നാണ് വിധി പുറപ്പെടുവിച്ചത്. പുണെയിലെ ദമ്പതികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതി വിധി ശരിവച്ചുള്ള വിധിപ്രസ്താവത്തിലാണു ബോംബെ ഹൈക്കോടതിയുടെ പരമാർശം.വിരമിച്ച സൈനികോദ്യോഗസ്ഥനായുമായുള്ള തന്റെ വിവാഹം റദ്ദാക്കിയെ പുണെയിലെ ഒരു കുടുംബ കോടതിയുടെ 2005 നവംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് അമ്പതുകാരിയായ സ്ത്രീ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ഭർത്താവിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ […]

National News

‘വിധി പറയേണ്ടത് പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലല്ല’; ശക്തിമില്‍സ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി

  • 25th November 2021
  • 0 Comments

ശക്തി മില്‍സ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി. വിജയ് മോഹന്‍ ജാദവ്, മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി, മുഹമ്മദ് സലീം അന്‍സാരി എന്നീ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് പരോള്‍ പോലും ലഭിക്കാതെ ജീവപര്യന്തം കഠിന തടവാക്കി ശിക്ഷ കുറയ്ക്കുകയാണ് ബോംബെ ഹൈക്കോടതി ചെയ്തത്. പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ വിധി പറയരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി നടപടി. 2013ല്‍ മുംബൈയിലെ ശക്തിമില്ലില്‍ വെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി. ഇതേ വര്‍ഷം ജൂലൈയില്‍ […]

National News

ആഢംബര കപ്പലിലെ ലഹരിപാർട്ടി;ആര്യന്‍ ഖാനെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ല

  • 20th November 2021
  • 0 Comments

മുബൈ ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി ആര്യൻ ഖാനെ കൂടാതെ അർബാസ് മെർച്ചെന്റ്, മുൺ മുൺ ധമേച്ഛ എന്നിവർക്കെതിരെയും ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാന്‍ എന്‍സിബിക്ക് കഴിഞ്ഞില്ല. മൂവരും ഒരേ കപ്പലിൽ യാത്ര ചെയ്തുവെന്നത് കൊണ്ട് മാത്രം ഇവർ കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് കരുതാൻ സാധിക്കില്ലെന്നും എൻ സി ബി ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റുകളിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറ‌ഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി എന്ന് പറയപ്പെടുന്ന പ്രതികളുടെ […]

National News

വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാല്‍ ലൈംഗികപീഡനമല്ലെന്ന വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

  • 18th November 2021
  • 0 Comments

വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാല്‍ ലൈംഗികപീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വിവാദ ഉത്തരവിന്റെ ആനുകൂല്യം ലഭിച്ച പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. ലൈംഗിക ഉദ്ദേശ്യത്തോടെ തൊടുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി അറിയിച്ചു. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ ഉത്തരവിട്ടത്. ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സെഷന്‍സ് കോടതി കുറ്റക്കാരനായി കണ്ടെത്തിയ […]

National News

പീഡനക്കേസ് ;തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്

പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്. തരുണ്‍ തേജ്പാലിനെ വെറുതെ വിട്ട വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. ഗോവ മപുസയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടിരുന്നു വാദം കേള്‍ക്കാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളുണ്ടെന്ന് ജസ്റ്റിസ് എസ്.സി. ഗുപ്‌തെ നിരീക്ഷിച്ചു. ഗോവയിലെ വിചാരണക്കോടതിയില്‍ […]

National News

‘വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം ലൈംഗീക പീഡനമല്ല’; ബോംബെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

  • 27th January 2021
  • 0 Comments

വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി.ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വസ്ത്രം മാറ്റാതെ പന്ത്രണ്ടുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന വിവാദ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ നടപടിയും റദ്ദാക്കി. അതേസമയം, സ്വമേധയാ നടപടിയെടുക്കണമെന്ന എജിയുടെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി ഉത്തരവിനെ ചോദ്യംചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാനും […]

error: Protected Content !!