പ്രതിസന്ധിയിലായി കൃഷിക്കാരും കച്ചവടക്കാരും; കുതിച്ചുയര്‍ന്ന് ഉള്ളിവില
രാജ്യത്ത് സവാളയ്ക്ക് വില കുതിച്ചുകയറുന്നു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് ഇന്ന് 50 രൂപയാണു വില. ചെറിയ ഉള്ളിക്ക് രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപത് രൂപ കൂടി 80 രൂപയായി. കഴിഞ്ഞ ഇതേസമയം ഉള്ളിക്ക് കിലോക്ക് 14 രൂപ വരെയായിരുന്നു വില. പച്ചക്കറിവില്‍പ്പന മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉള്ളിവില സൃഷ്ടിച്ചിരിക്കുന്നത്. നാസിക്ക്, പിപിള്‍ഗാവ്, ലാസല്‍ഗാവ്, ഉമ്രാണ, ഈ മേഖലയിലാണ് ഉള്ളി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്. ലോകത്തെല്ലായിടത്തേക്കും കയറ്റുമതി ചെയ്യുന്നതും ഈ ഉള്ളിയാണ്. സവാള […]