Kerala News

കണ്ണൂർ കോടതി വളപ്പിൽ പൊട്ടിത്തെറി;ഡോഗ് സ്ക്വാഡ് പരിശോധന നടത്തി,ബോംബ് സ്‌ഫോടനമല്ലെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ കോടതി വളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. രാവിലെ 11.30-ഓടെയാണ് കോടതി വളപ്പിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.കോടതിയിലെ ശുചീകരണ തൊഴിലാളികൾ പരിസരം വൃത്തിയാക്കി മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ ആണ് സ്ഫോടനശബ്ദമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പ്രാഥമിക പരിശോധനയിൽ സ്ഫോടക വസ്കുതക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്താനായിട്ടില്ല. ബോംബ് സ്ഫോടനമല്ല നടന്നതെന്നാണ് നിലവിലെ ധാരണയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു

error: Protected Content !!