National News

തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം;മൂന്ന് മരണം

  • 3rd December 2022
  • 0 Comments

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബ് സ്‌ഫോടനം.മൂന്നുപേർ മരിച്ചു.വെള്ളിയാഴ്ച രാത്രി 11.15 ഓടെ നര്യബില ഗ്രാമത്തിലെ തൃണമൂൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.സ്ഥലത്തുനിന്ന് മൂന്ന് മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട് സ്‌ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഇന്ന് ജില്ലയിൽ പാർട്ടി റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് സംഭവം. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ശക്തമായ സ്ഫോടനമാണ് […]

Kerala News

കോഴിക്കോട് വളയം ഒ.പി. മുക്കിൽ ബോംബേറ്;സ്ഫോടനം നടന്ന സ്ഥലത്ത് കുഴി,ഉപയോഗിച്ചത് സ്റ്റീൽ ബോംബ്

  • 10th September 2022
  • 0 Comments

കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ബോംബേറ്.ഇന്നലെ രാത്രിയോടെയാണ് സംഭവം. ബോംബിന്‍റെ തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. സ്റ്റീൽ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.ബോംബ് സ്‌ക്വാഡ് വിദഗ്ധർ ഇന്ന് സ്ഥലത്ത് എത്തും.സംഭവസ്ഥലത്തുനിന്നു സ്റ്റീൽ ബോംബിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്തി.

National News

ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം; രണ്ട് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് പരുക്ക്

  • 27th June 2021
  • 0 Comments

ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. ഡ്രോൺ ഉപയോ​ഗിച്ചായിരുന്നു സ്ഫോടനം നടത്തിയത് . ഒരു കിലോമീറ്റർ അപ്പുറത്തേക്ക് ശബ്ദം കേൾക്കാവുന്ന തരത്തിലുള്ളതായിരുന്നു സ്ഫോടനം. അതിനു പിന്നാലെ പൊലീസും ഫോറൻസിക് വിദ​ഗ്ദരുമുൾപ്പടെയുള്ളവർ സംഭവസ്ഥലത്തെത്തി. സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് പരുക്കേറ്റു. അഞ്ച് മിനുറ്റ് വ്യത്യാസത്തിൽ രണ്ട് തവണ സ്ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. സ്ഫോടനത്തെ തുടർന്ന് ജമ്മുവിൽ ജാ​ഗ്രത മുന്നറിയിപ്പു നൽകി. സ്ഫോടനത്തിൽ […]

വീട് ആക്രമിക്കുന്നതിനിടെ കൈയ്യിലിരുന്ന ബോംബ് പൊട്ടി ഡി.വൈ.എഫ്.ഐ നേതാവിന്‍റെ കൈപ്പത്തി തകര്‍ന്നു

  • 8th April 2021
  • 0 Comments

ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ്​ പൊട്ടി ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു ലാലിന്‍റെ (29) കൈപ്പത്തിക്കാണ് ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പൊലീസ് കാവലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആല്‍ത്തറ ഇന്ദുഭവനില്‍ വിശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ വെച്ചാണ് വിശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

error: Protected Content !!