നടി ജിയാ ഖാൻ്റെ ആത്മഹത്യ; നടനും സുഹൃത്തുമായ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി
മുംബൈ: ബോളിവുഡ് നടി ജിയാ ഖാൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന നടനും സുഹൃത്തുമായ സൂരജ് പഞ്ചോളിയെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ സൂരജ് പഞ്ചോളി (32) യെ കുറ്റവിമുക്തനാക്കുന്നതായി സിബിഐ കോടതി ജഡ്ജി എ എസ് സയ്യിദ് ഉത്തരവിട്ടു. വിധി കേൾക്കാനായി സൂരജ് മാതാവും നടിയുമായ സെറീന വഹാബിനൊപ്പം കോടതിയിൽ എത്തിയിരുന്നു. 2013 ജൂൺ മൂന്നിനാണ് 25 കാരിയായ ജിയാ ഖാനെ മുംബൈയിലെ ജുഹുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ആറു […]