Kerala kerala

തൃശൂരില്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • 25th August 2024
  • 0 Comments

തൃശൂര്‍ മുറ്റിച്ചൂര്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരന്റെ മകന്‍ പ്രഭുലാലിന്റെ (29) മൃതദേഹമാണ് ഇന്നു രാവിലെ മണലൂര്‍ പാലാഴിയില്‍ പുഴയരികില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12.30- ഓടെയാണ് ഇയാള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ശബ്ദംകേട്ട് പുഴയില്‍ മത്സ്യം പിടിച്ചിരുന്ന തൊഴിലാളികള്‍ സമീപത്തേക്ക് എത്തുമ്പോഴേക്കും യുവാവ് പുഴയിലേക്ക് താഴ്ന്നു പോയിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ വലപ്പാട് നിന്നും അഗ്‌നി സുരക്ഷ സേനാംഗങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ […]

kerala Kerala

പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • 8th August 2024
  • 0 Comments

ചേര്‍ത്തല തൈക്കാട്ടുശേരി പാലത്തില്‍ നിന്നും കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി പതിനാലാം വാര്‍ഡ് വല്ലയില്‍ ആര്‍ വി ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38) ആണ് മരിച്ചത്.പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. ജ്യോത്സനയുടെ സൈക്കിളും ചെരുപ്പും പാലത്തില്‍ കണ്ടതിനെ തുടര്‍ന്ന് കായലില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Kerala kerala

ഷിരൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി; പ്രദേശത്തിന് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്

  • 6th August 2024
  • 0 Comments

അങ്കോല: മണ്ണിടിച്ചിലുണ്ടായ അങ്കോലയിലെ ഷിരൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് അകലെ ആകനാശിനി ബാഡ പ്രദേശത്ത് കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വലയില്‍ കാല്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. ഒഴുകുന്ന നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയടക്കം കാണാതായ അപകടത്തിലെ ആരുടേതെങ്കിലുമാണോ മൃതദേഹം എന്നതില്‍ വ്യക്തതയില്ല. പ്രദേശത്ത് മത്സ്യത്തൊഴിലാളിയെ കാണാതായതായും ദിവസങ്ങള്‍ക്ക് മുമ്പ് പരാതി ഉണ്ടായിരുന്നു. വിവരം അറിഞ്ഞതായും […]

Kerala kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം; അഴുകിയ നിലയില്‍

തിരുവനന്തപുരം: മേട്ടുക്കട ജംങ്ഷനിലെ ബ്യൂട്ടിപാര്‍ലറില്‍ രണ്ടാഴ്ച പഴക്കം വരുന്ന മൃതദേഹം കണ്ടെത്തി. ബ്യൂട്ടിപാര്‍ലര്‍ ഉടമ തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ഷീലയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. അഴുകിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു വര്‍ഷമായി ഇവര്‍ ഈ സ്ഥാപനം നടത്തി വരികയായിരുന്നു.

kerala Kerala

തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; കണ്ടത് രാവിലെ നടക്കാനിറങ്ങിയവര്‍; അന്വേഷണം

  • 24th March 2024
  • 0 Comments

തൃശൂര്‍: തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്.തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കപ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Kerala

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു; ഹര്‍ത്താല്‍; കലക്ടറെയും എസ്പിയെയും തടഞ്ഞു

  • 10th February 2024
  • 0 Comments

വയനാട:് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വനംമന്ത്രി സ്ഥലത്തെത്താതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സ്ഥലത്തുള്ള എസ്.പിയെയും മറ്റ് പൊലീസുകാരെയും വളഞ്ഞാണ് പ്രതിഷേധം. എസ്പിക്കെതിരെ ഗോ ബാക്ക് വിളികള്‍ നാട്ടുകാര്‍ മുഴക്കുകയാണ്.വയനാട് കലക്ടര്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. പടമല പനച്ചിയില്‍ അജീഷാണ് രാവിലെ ഏഴരയോടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് നാട്ടിലിറങ്ങി അക്രമം നടത്തിയത്. നിലവില്‍ ചാലിഗദ്ധയിലെ കുന്നിലാണ് […]

Kerala

സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് അനുമതി

  • 8th February 2024
  • 0 Comments

കൊച്ചി: ഫ്ളാറ്റില്‍ നിന്നും വീണു മരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സ്വദേശിയായ മനുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാന്‍ ഉത്തരവായത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. മൃതദേഹത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ മനുവിന്റെ പങ്കാളി കോട്ടയം സ്വദേശി ജെബിന്‍ ജോസഫിന് ഹൈക്കോടതി അനുമതി നല്‍കി. മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചുവെന്ന് കാട്ടിയാണ് പങ്കാളിയായ ജെബിന്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

Kerala Local News

പുള്ളാവൂരിൽ വയലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കുന്ദമംഗലം: പുള്ളാവൂരിൽ വയലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുള്ളാവൂർ കുഞ്ഞിപറമ്പത്ത് വേലായുധന്റെ ഉടമസ്ഥതയിലുള്ള വയലിലാണ് ശനിയാഴ്ച രാവിലെ 8 മണിയോടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അടക്കപെറുക്കാനെത്തിയ സ്ഥലമുടമയാണ് മൃതദേഹം കണ്ടത്. വയലിന്റെ സമീപത്ത് നിന്നും ചീഞ്ഞ മണം വരുന്നത് സമീപ വാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അത് കോഴി വെയ്സ്റ്റ് ആണെന്നു തെറ്റിധരിച്ചു. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ട്. ജില്ല ഡപ്യൂട്ടി പോലീസ് കമ്മീഷണർ ജമാലുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം […]

Entertainment

ഈ നാടിൻറെ കരുത്താണ് ഷാനവാസ്

കോഴിക്കോട് : സ്വന്തം ശരീരത്തെ അത്രമേൽ സ്നേഹിച്ച് ഒരു നാടിന് തന്നെ അഭിമാനമായി മാറുകയാണ് കുന്ദമംഗലം സ്വദേശി ഷാനവാസ്. വർഷങ്ങളായി കഠിനധ്വാനം ചെയ്തത് നേടിയെടുത്ത പുരസ്കാരങ്ങളത്രെയും കൂടെ നിന്നവർക്കും ഈ നാടിനും സമർപ്പിക്കുകയാണ് അദ്ദേഹം. ബോഡി ബിൽഡേഴ്സിനെ വാർത്തെടുക്കുന്നതിൽ ജില്ലയിലെ തന്നെ പ്രധാന പരിശീലകനാണ് ഇദ്ദേഹം . നിരവധി ശിഷ്യന്മാർ ഷാനവാസിന് കീഴിൽ വളർന്നു വരുന്നുണ്ട്. 2000ത്തിൽ – കുന്ദമംഗലത്ത് വെച്ച് നടന്ന സബ് ജൂനിയർ മത്സരത്തിൽ അരങ്ങേറ്റം പിന്നീടങ്ങോട്ട് ഒരു ജൈത്ര യാത്രയായിരുന്നു .5 തവണ […]

error: Protected Content !!