വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു;ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും താരം
ദിവസങ്ങൾക്കു മുൻപാണ് തെന്നിന്ത്യൻ താരജോഡികളായ മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായത്.വിവാഹ ശേഷം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് കമൻ്റുകളാണ് നടിക്ക് നേരിട്ടത്.ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിരന്തരം നേരിടുന്ന ട്രോളിങ്ങിനെ കുറിച്ച് മഞ്ജിമ മനസ്സു തുറന്നത്. ആര് എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ലെന്നും നടി വ്യക്തമാക്കി.വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി […]
