പരിശോധനയും ബോധവത്കരണവും നടത്തി
കുന്നമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂനാം വാര്‍ഡില്‍. പന്തീര്‍പാടം പ്രദേശത്ത് പ്രളയനന്തര പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വേണ്ടി വാര്‍ഡ് മെമ്പര്‍ എം ബാബുമോന്റെ നേതൃത്വത്തില്‍ വീടുകളും ഫ്‌ലാറ്റുകളും കയറി പരിശോധനയും ബോധവത്കരണവും നടത്തി. പരിപാടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിജിത മാത്യു. സുമ അമ്പലപ്പറമ്പില്‍. ജെസി യൂ കെ. റീന സി എം. ബീവി ഒ. മിനി കെ സി. സത്യബേബി സി. ബിന്‍സി സി. ലീല എം സി. സുശീല എം സി. തുടങ്ങിയവര്‍ പങ്കെടുത്തു