ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്നു കായലിൽ വീണ കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ഹൗസ് ബോട്ടിൽനിന്നു കായലിൽ വീണു കാണാതായ കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷ സേനയുടെ സ്കൂബ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നു രാവിലെ 9.30ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള 9 അംഗ ഉല്ലാസയാത്രാ സംഘത്തിലെ കോയമ്പത്തൂർ പെരിയനായ്ക്കൻ പാളയം സ്വദേശി ദീപക്കിനെ (25) ഇന്നലെ രാത്രി ഒമ്പതിനാണ് തിരുമല ഭാർഗവൻ ജെട്ടിക്കു സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിൽനിന്നു കായലിൽ വീണു കാണാതായത്. ദീപക്കിനെ കാണാതായതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹോദരി ദീപിക […]