ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ 2 തവണ, 2 ഭാഷകൾ പഠിക്കണം; ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ (NEP) അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ബുധനാഴ്ച പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്. ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ പുതിയ ചട്ടക്കൂട് നിര്‍ദേശിക്കുന്നു. പരീക്ഷകളിലെ മികച്ച സ്‌കോര്‍ ആണ് പരിഗണിക്കപ്പെടുക. വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങുമെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിര്‍ബന്ധമായും രണ്ട് ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ […]