സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ആരാമ്പ്രം; ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് ആരാമ്പ്രം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ്,പി.ഒ പടനിലം വാട്‌സപ്പ് ഗ്രൂപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൈം ഡയഗ്‌നോസ്റ്റിക് സെന്റര്‍ കൊടുവള്ളി യുടെ സഹകരണത്തോടെ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയവും ബ്ലഡ് ടെസ്റ്റുകളും,കാലിക്കറ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും മരുന്ന് വിതരണവും ആരാമ്പ്രത്ത് വെച്ച് നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്കജാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു, വാര്‍ഡ് മെമ്പര്‍ റിയാസ് എടത്തില്‍ അധ്യക്ഷത വഹിച്ചു, ടി.വി. ഹാരിസ്, അന്‍വര്‍ ചക്കാലക്കല്‍, ഷഫീഖ് […]
