കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞടുപ്പ്; ഉജ്വല വിജയം നേടി യുഡിഎഫ്
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ട്പറമ്പ് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീബ റായി വിജയിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോക്‌സഭ അംഗമായി തരിഞ്ഞെടുത്തതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരമായിരുന്നു നടന്നത്. നിലവില്‍ ഇരു മുന്നണികള്‍ക്കും ഒന്‍പത് സീറ്റുകള്‍വീതമായിരുന്നു ഉള്ളത്. എല്‍ഡിഎഫിനായി സി ദീപയും […]
