News Sports

കേരളബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; അച്ചടക്ക ലംഘനത്തിന് ശക്തമായ നടപടിക്ക് സാധ്യത

  • 7th March 2023
  • 0 Comments

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് മത്സരത്തിൽ മത്സരം പൂർത്തിയാകാതെ കളം വിട്ട കേരളബ്ലാസ്റ്റേഴ്‌സിനെതിരേ ശക്തമായ നടപടിക്ക് സാധ്യത. ബെംഗളൂരു എഫ്‌സി വിവാദ ഗോള്‍ നേടിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാളി പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടത്. ഇത് അച്ചടക്ക ലംഘനമാണെന്ന് തിങ്കളാഴ്ച ചേര്‍ന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ(എഐഎഫ്എഫ്) അച്ചടക്ക സമിതി കണ്ടെത്തി. ഇരു ടീമുകളുടെയും വാദം കേട്ട ശേഷമാണ് സമിതി തീരുമാനത്തിലെത്തിയത്. ഇതോടെ, ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുണ്ടാകും. മത്സരത്തിൽ നിന്ന് വിലക്കുകയോ പിഴയോ ആയിരിക്കും ശിക്ഷ. […]

News Sports

പെനാൽറ്റിയിൽ വീണ് ബ്ലാസ്‌റ്റേഴ്‌സ്; ഐ എസ് എൽ കിരീടം ഹൈദരാബാദിന്

  • 21st March 2022
  • 0 Comments

ഗോവയിൽ മഞ്ഞപ്പടയുടെ ആദ്യ കിരീട ധാരണം പ്രതീക്ഷിച്ച ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ച് കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. കിരീടത്തോളം പോന്ന റണ്ണറപ്പുമായി മഞ്ഞപ്പടക്ക് മടങ്ങേണ്ടി വന്നു. .മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് വീഴ്ത്തിയാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ […]

News Sports

പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു; ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ നേർന്ന് മമ്മൂട്ടി

  • 20th March 2022
  • 0 Comments

ഐഎസ്എല്‍ ആവേശ പോരാട്ടത്തിൽ ഫൈനലിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ,വിജയാശംസകള്‍ നേര്‍ന്ന് മഹാനടൻ മമ്മൂട്ടി.കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ… പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ…, ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഹൈദരാബാദിന്റെയും ബ്ലാസ്റ്റേഴ്സിന്‍റെയും ഫൈനല്‍ മത്സരം ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. […]

Sports

കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും

  • 10th June 2020
  • 0 Comments

കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എപ്പോഴും ആരാധകരോട് വളരെയധികം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാള്‍ എന്ന വികാരത്തെ കൂടുതല്‍ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി […]

Sports

സൗകര്യമൊരുക്കിയില്ല; യുഎയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ്

  • 12th September 2019
  • 0 Comments

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിന് മുന്നോടിയായി യുഎഇയില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക് മടങ്ങുന്നു. പ്രമോട്ടര്‍മാര്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ടീമിന്റെ നിലവാരം ഇടിച്ച് താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് അവരില്‍ നിന്ന് ഉണ്ടായതെന്നും ഉള്ള കാരണത്താലാണ് ബ്ലാസ്‌റ്റേഴ്‌സ് മടങ്ങുന്നത്. മിര്‍ച്ചി സ്‌പോര്‍ട്‌സ് ആയിരുന്നു യുഎഇയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രമോട്ടര്‍മാര്‍. ഒരേയൊരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ കളിച്ചത്. ഡിബ്ബ അല്‍ഫുജൈറ ഫുട്‌ബോള്‍ ക്ലബ്ബിനെതിരെ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. […]

Sports

തുടക്കം കൊച്ചിയില്‍: മഞ്ഞക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പുതിയ സീസണ്‍ ഒക്ടോബര്‍ 20 ന് കൊച്ചിയില്‍. കൊച്ചിയില്‍ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെയാണ് പുതിയ സീസണിന് തുടക്കമാവുക. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളെല്ലാം തുടങ്ങുക. നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ ആദ്യ മത്സരം 21-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ്. കൊച്ചിയില്‍ 24-ാം തിയതി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും.

error: Protected Content !!