International News

അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു; ഡ്രോൺ ആക്രമണമെന്ന് സംശയം

  • 17th January 2022
  • 0 Comments

അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപമാണ് സംഭവം. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. അപകടത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല. അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. ഇതിനിടെ ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തി.

Kerala News

ചായക്കടയില്‍ പൊട്ടിത്തെറി; ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു

  • 21st December 2021
  • 0 Comments

പത്തനംതിട്ടയിൽ ആനിക്കാട്‌ ചായക്കടയില്‍ പൊട്ടിത്തെറി.പിടന്നപ്ലാവിലെ ചായക്കടയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് പൊട്ടിത്തെറിയുണ്ടായത്അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേൽക്കുകയും ഒരാളുടെ കൈപ്പത്തി അറ്റുപോവുകയും ചെയ്തു.അപകടത്തില്‍ ബഷീറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വേലൂര്‍ സണ്ണി ചാക്കോ(64) എലിമുള്ളില്‍ ബേബിച്ചന്‍(72) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം.

National News

ട്രാക്കിൽ സ്ഫോടനം; ജാർഖണ്ഡിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി

  • 20th November 2021
  • 0 Comments

ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെ സ്ഫോടനം . ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ട്രെയിൻ എഞ്ചിൻ പാളം തെറ്റിയതായി ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ രാജേഷ് കുമാർ അറിയിച്ചു.സംഭവത്തിൽ ആളപായമില്ല.ആക്രമണത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് സൂചന. സ്ഫോടനത്തിൽ ലൈൻ തകർന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഡെഹ്‌രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്‌പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് […]

National News

മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്‌ഫോടനം;പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫാക്ടറിയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്‌ഫോടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം സമയത്ത് ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് മൃതശരീരങ്ങള്‍ പോലീസ് കണ്ടെടുത്തു. പോലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ സേനകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

error: Protected Content !!