തൃപ്പൂണിത്തറ സ്‌ഫോടനം; ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെ കേസ്; വെടിക്കെട്ടിന് അനുമതിയില്ലെന്ന് പൊലീസ്
തൃപ്പൂണിത്തറ സ്‌ഫോടനത്തില്‍ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം ഹില്‍പാലസ് പൊലീസ് കേസെടുത്തു. ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃപ്പൂണ്ണിത്തുറ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം […]









