ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും നിരന്തരമായി പീഡിപ്പിക്കുന്നു; വെളിപ്പെടുത്തലുമായി സീരിയല്‍ നടി
തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സീരിയല്‍ നടി. തിരുവനന്തപുരം നേമം സ്വദേശിനിയായ നടിയാണ് വെളളായണി സ്വദേശിയായ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെയും ആറ് വയസുകാരിയായ മകളെയും ദുര്‍മന്ത്രവാദത്തിനായി നിരന്തരം പ്രേരിപ്പിക്കുന്നുവെന്ന് യുവതി ട്വന്റി ഫോര്‍ ന്യൂസിനോട് വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ ദോഷം മാറുന്നതിനായി യുവതിയോട് കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു, അതേസമയം സ്ത്രീധനം നല്‍കാത്തതിനാല്‍ അന്ധവിശ്വാസം മറയാക്കുന്നുവെന്ന് യുവതി ആരോപിച്ചു. നടിയും യുവാവുമായുളള വിവാഹം ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. എന്നാല്‍ ആറ് വര്‍ഷക്കാലവും […]