സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ലോകപ്രശസ്ത സ്മാര്‍ട്ട് ഫോണായ ബ്ലാക്ക്ബെറി
സ്മാര്‍ട്ട്ഫോണ രംഗത്തെ ഒരു യുഗത്തിന് ജനുവരി നാല് മുതല്‍ അന്ത്യമാകുന്നു. ലോകപ്രശസ്ത സ്മാര്‍ട്ട് ഫോണായ ബ്ലാക്ക്ബെറി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നു. ഒറിജിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 ന് ശേഷം സപ്പോര്‍ട്ട് ലഭ്യമാകില്ലെന്നാണ് കനേഡിയന്‍ കമ്പനി വിശദമാക്കുന്നത്. ഇന്‍ഹൌസ് സോഫ്റ്റ് വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം വിശ്വസനീയം ആയിരിക്കില്ലെന്നാണ് കമ്പനി വിശദമാക്കുന്നത്. 2020ലാണ് ഈ നീക്കത്തേക്കുറിച്ച് കമ്പനി ആദ്യമായി വിശദമാക്കിയത്. വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും ഏറെ പേരുകേട്ട ബ്ലാക്ക് ബെറിയുടെ […]
