സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനു കൈക്കൂലി വാങ്ങുന്നു; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി
പാർലമെന്റിൽ സജീവമായി ഇടപെടുന്ന തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി.മഹുവ സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മഹുവ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്ത് നൽകി. മഹുവയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും ഉടനെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ദുബെയുടെ ആവശ്യം. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ‘‘അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്രെ എനിക്കൊരു കത്തയച്ചു. പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ മഹുവയും വ്യവസായി ദർശൻ ഹിരാനന്ദാനിയും […]