കർണാടകയിൽ ബിജെപി എംഎൽഎ രാജിവച്ചു; കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നീക്കം
കർണാടകയിൽ വിജയനഗര ജില്ലയിലെ കുഡ്‌ലിംഗിയിലെ എൻവൈ ഗോപാലകൃഷ്ണ രാജിവെച്ചു. വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. മെയ് 10ന് നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് നീക്കം. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറുമായി ഗോപാലകൃഷ്ണ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ വർഷങ്ങളിൽ മൊളകൽമുരു മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ 2018 ൽ സീറ്റ് കിട്ടാഞ്ഞതിനാൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു. ഗോപാലകൃഷ്ണയ്ക്ക് പുറമെ ജെഡിഎസ് […]