‘നിന്റെ പേര് മുഹമ്മദ് എന്നാണോ’ വയോധികനെ മര്‍ദിച്ചു കൊന്ന ബിജെപി നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്
മധ്യപ്രദേശില്‍ കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന 65കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രത്ലാം ജില്ലയിലെ സാര്‍സി സ്വദേശിയായ ഭന്‍വര്‍ലാല്‍ ജെയിന്‍ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മരണത്തില്‍ മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ കൊലപാതക കുറ്റം രജിസ്റ്റര്‍ ചെയ്തു. ഭന്‍വര്‍ലാലിനെ ബിജെപി നേതാവിന്റെ ഭര്‍ത്താവ് മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി. ‘നിന്റെ പേര് മുഹമ്മദ് എന്നാണോ’ എന്നുചോദിച്ച് ഒരാള്‍ മര്‍ദ്ദിക്കുന്നതും ഇയാള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാവിന്റെ ഭര്‍ത്താവായ ദിനേശ് കുഷ്വഹ […]
