പാക്-ചൈനീസ് ഗൂഢാലോചനയാണ് കര്‍ഷകസമരത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ

  • 10th December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധബില്ലിനെതിരെ സമരമുഖത്തുള്ള കര്‍ഷകര്‍ക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ. പാക്-ചൈനീസ് ഗൂഢാലോചനയാണ് കര്‍ഷകസമരത്തിന് പിന്നിലെന്നും മുസ്ലീമുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമങ്ങളില്‍ രാജ്യത്തെ മുസ്ലീമുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷേ അത് വിലപ്പോവാത്തതിനാലാണ് കര്‍ഷകരെ അവര്‍ രംഗത്തിറക്കിയത്. പുതിയ നിയമങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും ദാന്‍വെ പറഞ്ഞു. കര്‍ഷകരുടെ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ കര്‍ഷകര്‍ക്ക് എതിരായിരിക്കില്ല. കേന്ദ്രം പണം ചിലവിടുന്നത് കര്‍ഷകരുടെ […]

National News

അഞ്ചിന നിര്‍ദ്ദേശം തള്ളി കര്‍ഷകര്‍; നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് നിലപാട്

  • 9th December 2020
  • 0 Comments

കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ അഞ്ചിന നിര്‍ദേശങ്ങള്‍ ഏകകണ്ഠമായി തള്ളി കര്‍ഷക സംഘങ്ങള്‍. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ക്കുമേല്‍ കര്‍ഷക പ്രതിനിധികള്‍ യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കര്‍ഷകരും മറ്റു 40ഓളം കര്‍ഷക യൂണിയന്‍ നേതാക്കളുമാണ് ഇന്ന് സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് മേല്‍ ചര്‍ച്ച ചെയ്തത്. നിയമം പിന്‍വലിക്കാതെ പിന്‍മാറില്ലെന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എഴുതി നല്‍കിയ കരട് നിര്‍ദേശത്തില്‍ നിയമ […]

National News

നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാറിന് വാശിയാണെങ്കില്‍ പ്രക്ഷോഭം തുടരാന്‍ തങ്ങള്‍ക്കും വാശിയാണെന്ന് കര്‍ഷകര്‍

  • 9th December 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 14ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ഏതാനും കര്‍ഷക സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ, ഇന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറിയിരുന്നു. ഇതേത്തുടര്‍ന്ന്, സര്‍ക്കാരിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ ഇന്ന് രേഖാമൂലം കര്‍ഷകര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ യാതൊരു നിര്‍ദേശവും അംഗീകരിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടകളുടെ യോഗം ചര്‍ച്ച ചെയ്യുകയാണ്. അതിനുശേഷമാകും ഇക്കാര്യത്തില്‍ […]

National News

കര്‍ഷകര്‍ക്ക് മുന്‍പിലേക്ക് കേന്ദ്രസര്‍ക്കാറിന്റെ അഞ്ചിന നിര്‍ദ്ദേശങ്ങള്‍

  • 9th December 2020
  • 0 Comments

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം കര്‍ഷക സംഘടനകളെ അറിയിച്ചു. അതേസമയം, അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്‍പില്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം അടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ അല്‍പസമയത്തികം സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് സംഘടനാ നേതാക്കള്‍ ചര്‍ച്ച […]

സമരവേദി മാറ്റണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം തള്ളി; ചര്‍ച്ച നടത്തണമെങ്കില്‍ സമരവേദിയിലേക്ക് വരണമെന്നും കര്‍ഷകര്‍

  • 29th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്?’ പ്രതിഷേധം കത്തുന്നു. നാലാം ദിവസത്തിലേക്ക് കടന്ന സമരം ഒത്തുതീര്‍പ്പിനുള്ള ശ്രമം പാളി. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് സമരം തീര്‍ക്കാന്‍ ഇടപെട്ടെങ്കിലും മുന്നോട്ടു വച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളി. പ്രതിഷേധം അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സര്‍ക്കാറിന്റെ നിര്‍ദേശം ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു. എന്നാല്‍, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് […]

‘ദില്ലി ചലോ മാര്‍ച്ച്’ നാലാം ദിവസത്തിലേക്ക്; കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തും

  • 29th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്’ പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ കര്‍ഷകരാണ് കൂടുതലായി ഡല്‍ഹിയിലേക്ക് എത്തുകയെന്നാണ് വിവരം. അതേസമയം തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് കര്‍ഷകര്‍ പ്രതിഷേധിക്കണമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയാറായില്ല. നേരത്തേ കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധം […]

ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലേക്ക്; പിന്‍വാങ്ങാതെ കര്‍ഷകര്‍

  • 28th November 2020
  • 0 Comments

കാര്‍ഷിക നിയമത്തിനെതിരെ ഡെല്‍ഹി അതിര്‍ത്തിയിലും ഡെല്‍ഹിക്കുള്ളിലുമായി കര്‍ഷകര്‍ നടത്തുന്ന സമരം തുടരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഡല്‍ഹിയിലെ വടക്കന്‍ പ്രദേശമായ ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം കര്‍ഷകര്‍ക്കെതിരാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് […]

error: Protected Content !!