കോഴിക്കോട് സിപിഐഎം, ബിജെപി സംഘർഷം

  • 16th December 2020
  • 0 Comments

കോഴിക്കോട് കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം-ബിജെപി സംഘർഷം. വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിനാണ് ആധിപത്യം. 21 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മൂന്ന് സീറ്റുകൾ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ സിപിഐഎം, ബിജെപി പ്രവർത്തകർ വിജയാഘോഷം സംഘടിപ്പിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് അഞ്ചിടങ്ങളിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വടകരയിലും പേരാമ്പ്രയിലുമായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കൊയിലാണ്ടിയിൽ നിരോധനാജ്ഞ ഉണ്ടായിരുന്നില്ല. ഇതോടെ പ്രവർത്തകർ തെരുവിൽ […]

error: Protected Content !!