തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി
തൃക്കാക്കരയിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ബി ജെ പി 15,218 വോട്ടുകളാണ് നേടിയത്. 2016ല്‍ പാര്‍ട്ടിക്ക് 15 ശതമാനം വോട്ട്( 21247) ലഭിച്ചിരുന്നു. ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. […]