തെലങ്കാന നിയമസഭാ തെരെഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട് ബി ജെ പി
തെലങ്കാന നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട് ബി ജെ പി. ആകെ 55 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളവരെയും നിലവിൽ എംപിമാരായവരെയോ സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് വിവരം. ബിജെപി ഉപാധ്യക്ഷൻ ഡികെ അരുണ, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, രാജ്യസഭാ എംപി കെ ലക്ഷ്മൺ എന്നിവരുടെ പേരുകൾ ആദ്യ പട്ടികയിൽ ഇടംപിടിച്ചില്ല. 55 പേരുടെ പട്ടികയിൽ 20 പേരും പിന്നാക്ക വിഭാഗത്തിൽ നിന്നാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ നിന്ന് […]

