National News

അസാമിൽ ബിജെപി സ്ഥാനാർത്ഥിയുടെ കാറിൽ ഇ വി എം; തെരെഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി കോൺഗ്രസ്

  • 2nd April 2021
  • 0 Comments

അസാമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആരോപണം.നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു ജയിക്കാനാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു.

error: Protected Content !!