സംസ്ഥാന ഘടകങ്ങളിൽ വൻ അഴിച്ചുപണി നടത്തി ബി ജെ പി; നാല് സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരെ മാറ്റി
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഘടകങ്ങളിൽ വൻ അഴിച്ചുപണി നടത്തി ബി ജെ പി . പഞ്ചാബ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ നാല് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റി. ഇതിന് പുറമെ രാജേന്ദ്ര ആറ്റിലയെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായും നിയമിച്ചിട്ടുണ്ട്.പഞ്ചാബിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി സുനിൽ ജാഖറിനെ നിയമിച്ചു. സുനിൽ ജാഖർ നേരത്തെ കോൺഗ്രസിലായിരുന്നു. കുറച്ചുകാലം മുമ്പ് അദ്ദേഹം പാർട്ടി വിട്ട് ബിജെപിയിൽ എത്തി. മുൻ മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ബൽറാം ജാഖറിന്റെ മകനാണ് […]
