ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെക്കണം; വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ്
വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെക്കണം. ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്തവര്‍ സ്ഥാനത്ത് തുടരരുത്. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി മരണപ്പെടുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ലെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വര്‍ഷങ്ങളായുണ്ട്. മലയോര മേഖലയില്‍ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കും? കൃഷിയിടത്തില്‍ എന്ത് […]




