കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ; പിണറായി വിജയന് ജന്മദിനാശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്. കരുത്തോടെ നേര് കാക്കുന്ന സഖാവിന് ജന്മദിനാശംസകളെന്ന് പിണറായി വിജയൻറെ ചിത്രം പങ്ക് വെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു . കർമ്മപഥത്തിൽ സൂര്യതേജസോടെ ജന്മദിനാശംസകൾ പ്രിയ സഖാവേ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആശംസകൾ നേർന്ന് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു . ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെപിറന്നാൾ. എന്നാൽ […]
