ജാതിവിവേചനത്തിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവച്ച നേതാവ്; ഇന്ന് ബി.ആർ അംബേദ്കറുടെ നൂറ്റി മുപ്പത്തി രണ്ടാം ജന്മവാർഷിക ദിനം
ഇന്ന് ഇന്ത്യൻ ഭരണഘടന ശില്പിയായ ഡോക്ടർ ബി. ആർ അംബേദ്ക്കറുടെ നൂറ്റി മുപ്പത്തി രണ്ടാം ജന്മവാർഷിക ദിനം. ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘദർശിയായ സാമൂഹികവിപ്ലവകാരിയായ അംബേദ്‌കർ തന്റെ ജീവിതം ജാതിവിവേചനത്തിനെതിരെ പോരാടാൻ ഉഴിഞ്ഞു വെച്ച നേതാവാണ്. മധ്യപ്രദേശിൽ 1891 ഏപ്രിൽ 14 നാണ് അംബേദ്ക്കറുടെ ജനനം. സാമൂഹിക പരിഷ്കർത്താവ്, നിയമ വിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്ധൻ തുടങ്ങി എല്ലാ മേഖലകളിലും മികവു തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു അംബേദ്കർ. ദളിത് കുടുംബത്തിൽ നിന്നും കഷ്ടപ്പാടുകളെ അതിജീവിച്ച് പിന്നീട് […]
