Kerala News

സംസ്ഥാനത്ത് പക്ഷിപ്പനിയും; കോട്ടയത്തും ആലപ്പുഴയിലും വൈറസ് സ്ഥിരീകരിച്ചു

  • 4th January 2021
  • 0 Comments

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം മന്ത്രി കെ.രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. H5N8 വൈറസിനെയാണ് കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു.

error: Protected Content !!