മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം;കേസെടുത്ത് വനംവകുപ്പ്; ഡ്രൈവർ കസ്റ്റഡിയില്‍,ക്രൂരമായ നടപടിയെന്ന് എ കെ ശശീന്ദ്രന്‍
ദേശീയപാതക്കായി മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് വനം വകുപ്പ്.ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തു. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജിയൻ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ […]
