ഭരണം നിലനിർത്തി യുഡിഎഫ്; ബിന്‍സി സെബാസ്റ്റ്യന്‍ കോട്ടയം നഗരസഭ അധ്യക്ഷ
കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം നിലനിർത്തി യുഡിഎഫ് . ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭ അധ്യക്ഷയാവും. യുഡിഎഫ് 22, എല്‍ഡിഎഫ് 21 എന്നിങ്ങനെയാണ് വോട്ട് നില.. സിപിഐഎമ്മിന്റെ ഒരംഗം വോട്ടെടുപ്പിന് എത്താത്തതിനെ തുടർന്ന് യുഡിഎഫിനായിരുന്നു ആദ്യഘട്ടത്തില്‍ തന്നെ മൂന്‍തൂക്കം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി ടിഎം മനോജാണ് വോട്ടെടുപ്പിന് എത്താത്തത്. അദ്ദേഹം ആശുപത്രിയിലാണ്. അഡ്വ. ഷീജ അനിലായിരുന്നു ബിൻസിയുടെ എതിരാളി. കഴിഞ്ഞ തവണ ടോസ് പിൻബലത്തോടെ ആയിരുന്നു ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷ സ്ഥാനത്തെത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി യുഡിഎഫാണ് നഗരസഭ […]
